
ജയ്പൂർ: രാജസ്ഥാനിൽ നഗര പ്രാദേശിക സമിതികളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. 620 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പി - 548, സ്വതന്ത്രർ - 595 എന്നിങ്ങനെയാണ് സീറ്റു നില. 50 നഗര പ്രാദേശിക സമിതികളിലായി 1775 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
ബി.എസ്.പി ഏഴുസീറ്റിലും സി.പി.ഐ.യും സി.പി.എമ്മും രണ്ടുസീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഒരുസീറ്റിലും വിജയിച്ചു. 7249 സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ 14.32 ലക്ഷം പേരാണ് വോട്ട് ചെയ്തത്.