sister-abhaya-

തിരുവനന്തപുരം: അഭയകൊലക്കേസിനൊപ്പം കേരളത്തിൽ സജീവ ചർച്ചയായ വിഷയമാണ് സിസ്റ്റർ സ്റ്റെഫിയുടെ കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ലാസ്റ്റി). കേസിൽ രണ്ടാം പ്രതിയായ ശേഷം നടത്തിയ വൈദ്യ പരിശോധനയിലാണ് സ്റ്റെഫി കന്യകയാണെന്ന് തെളിയിക്കാൻ സിസ്റ്റർ സ്റ്റെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയതായി കണ്ടെത്തിയത്.

രാഷ്ട്രീയ കേരളത്തിൽ ഏറ്റവുമധികം അട്ടിമറികൾ നടന്ന കേസായിരുന്നു അഭയക്കേസ്. ഈകേസ് ശക്തമായി മുന്നോട്ട് പോകുന്നതിനിടെ കേസ് അട്ടിമറിക്കാൻ സിസ്റ്റർ സ്റ്റെഫി നടത്തിയ പ്രധാന ശ്രമങ്ങളിലൊന്നായിരുന്നു കന്യാചർമ്മം വച്ചുപിടിപ്പിക്കൽ. കന്യാസ്ത്രീയെന്ന നിലയിൽ താൻ കന്യകയാണെന്ന് വരുത്തിതീർക്കാൻ സ്റ്റെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം. സിസ്റ്റർ സ്റ്റെഫി കന്യാചർമ്മം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം മൊഴിനൽകിയ വിവരം കുറ്റപത്രത്തിലെ 23ാം പേജിലെ ഒരു പാരഗ്രാഫിൽ വ്യക്തമാക്കുന്നുണ്ട്. അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ പ്രതികൾ ഏതറ്റംവരെയും പോകാൻ തയ്യാറായെന്നതിന്റെ തെളിവാണിത്.

സിസ്റ്റർ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേർപ്പെടുന്നത് പുറം ലോകം അറിയാതിരിക്കാനാണ് അഭയയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. താൻ കന്യകയാണെന്ന് തെളിയിച്ചാൽ കേസ് ദുർബ്ബലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റെഫി ഈ സാഹസത്തിന് മുതിർന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രഗത്ഭ ഗൈനക്കോളജിസ്റ്റ് മെഡിക്കോ ലീഗൽ പരിശോധനയിൽ കന്യാചർമ്മം വച്ചുപിടിപ്പിച്ച വിവരംസ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നതെങ്ങനെയെന്ന ചോദ്യം ഈ കേസിൽ നിർണായകമായിരുന്നു.

ഫാദർ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സ്റ്റെഫി, തോമസ് കുട്ടിയെന്നാണ് തോമസ് കോട്ടൂരാനെ വിളിച്ചിരുന്നത്. അഭയയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള ലക്ഷ്യം മറച്ചുവയ്ക്കാനാണ് കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിലൂടെ സ്റ്റെഫി ശ്രമിച്ചത്.

ഹൈമനോ പ്ലാസ്റ്റി

പരിശുദ്ധി നഷ്ടപ്പെട്ട സ്ത്രീകൾക്ക് ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ അത് വീണ്ടെടുക്കാമെന്ന വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനമാണിത്. കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയയെ സാദാ പ്ലാസ്റ്റിക് സർജറിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഛേദിക്കപ്പെട്ട ചർമ്മം ചെറിയ ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാം. ശസ്ത്രക്രിയ ചെയ്താലും അധികദിവസം ആശുപത്രിയിൽ തങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ വിവാഹത്തിന് ഏതാനും ദിവസം മുമ്പ് വേണമെങ്കിലും ഇതിന് വിധേയരാകാൻ സ്ത്രീകൾക്ക് കഴിയും. ശസ്ത്രക്രിയക്ക് വിധേയരായവർ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധം പുലർത്താതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. അമേരിക്കയിലും യൂറോപ്പിലും മറ്റും നടന്നുവന്നിരുന്ന ഈ ശസ്ത്രക്രിയ കേരളത്തിലും ഇപ്പോൾ വ്യാപകമാണ്.

ചിലരാജ്യങ്ങൾ ഹൈമനോ പ്ലാസ്റ്റിയെ നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളിൽ ഇതിന് വിലക്കുണ്ട്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന പലരും മോശമായ ഭൂതകാലം മറച്ചുവയ്ക്കാൻ ഹൈമനോപ്ലാസ്റ്റിയെ ആശ്രയിക്കുന്നുണ്ട്.കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ െ്രസ്രഫിയെപ്പോലെ ഇതിനെ ആശ്രയിക്കുന്നവരുമുണ്ട്.

വധുകന്യകയായിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പലപെൺകുട്ടികളും കന്യാചർമ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്. കേരളത്തിനകത്തും പുറത്തും അരലക്ഷം രൂപവരെ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഇവിടെ ചെലവ് കുറവായതിനാൽ വിദേശികളുൾപ്പെടെ ധാരാളം പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇതിനായി ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് വിവരം.