blood-knife-

കൊല്ലം: മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്താനെത്തിയയാൾ എൺപതുകാരനായ പിതാവിനെ വെട്ടി, പ്രതി അറസ്റ്റിൽ. പുനലൂർ ഐക്കരക്കോണം ഷീബ ഭവനിൽ സേവ്യറിനെയാണ്(സന്തോഷ്) പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബെയിൽ താമസക്കാരനായ സേവ്യർ നാട്ടിലെത്തി ഐക്കരക്കോണം േെക്കവിള പുത്തൻവീട്ടിൽ തങ്കപ്പൻ ആചാരിയെയാണ്(80) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സേവ്യറിന്റെ മകളെ തങ്കപ്പൻ ആചാരിയുടെ മകൻ പീഡിപ്പിച്ചിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുമാക്കിയിരുന്നു.

ഇതേത്തുടർന്നാണ് പ്രതികാരം ചെയ്യാൻ സേവ്യർ നാട്ടിലെത്തിയത്. റിമാൻഡിൽ കഴിഞ്ഞ പ്രതി ജാമ്യത്തിൽ ഇറങ്ങിയെന്ന വിവരം അറിഞ്ഞാണ് സേവ്യർ േെക്കവിള പുത്തൻ വീട്ടിലെത്തിയത്. ആ സമയം തങ്കപ്പൻ ആചാരി മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തങ്കപ്പൻ ആചാരിയെ സേവ്യർ വെട്ടുകയുമായിരുന്നു. സംഭവ ശേഷം രക്ഷപ്പെട്ട സേവ്യറിനെ പിന്നീട് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്‌.