air-india

 താത്പര്യപത്രം സമർപ്പിച്ചവരിൽ ടാറ്റാ ഗ്രൂപ്പും അമേരിക്കയിലെ ഇന്ററപ്‌സും

ന്യൂഡൽഹി: കേന്ദ്രസർക്കാർ‌ സ്വകാര്യവത്കരിക്കുന്ന ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള താത്പര്യപത്രം സമർപ്പിച്ച് സ്വന്തം ജീവനക്കാരും. പേര് വെളിപ്പെടുത്താത്ത ഒരു നിക്ഷേപകന്റെ പിന്തുണയോടെ 209 ജീവനക്കാരുടെ കൂട്ടായ്മയാണ് താത്പര്യപത്രം നൽകിയത്.

നിക്ഷേപകന്റെ പേര് തത്കാലം വെളിപ്പെടുത്തുന്നില്ലെന്ന് താത്പര്യപത്രം സമർപ്പിക്കാൻ നേതൃത്വം നൽകിയ എയർ ഇന്ത്യ ഡയറക്‌ടർ (കൊമേഴ്‌സ്യൽ) മീനാക്ഷി മാലിക് പറഞ്ഞു. സ്വകാര്യ കമ്പനിയുമായി ചേർന്ന് എയർ ഇന്ത്യയ്ക്കായി താത്പര്യപത്രം സമർപ്പിക്കാൻ കഴിയില്ല; ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ മാത്രമേ പിന്തുണയ്ക്കാവൂ എന്നാണ് ചട്ടം. ജീവനക്കാർ, ഒരുലക്ഷം രൂപ വീതം നിക്ഷേപം നടത്തിയേക്കുമെന്നും അറിയുന്നു.

ടാറ്റാ ഗ്രൂപ്പും അമേരിക്ക ആസ്ഥാനമായുള്ള ഇന്ററപ്‌സുമാണ് ഇന്നലെ വൈകുന്നേരത്തിനുള്ളിൽ താത്പര്യപത്രം സമർ‌പ്പിച്ച മറ്റു രണ്ടുപേർ.

താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. സ്‌പൈസ് ജെറ്റും താത്പര്യപത്രം സമർ‌പ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

താത്പര്യപത്രം സമർപ്പിച്ചുവെന്ന് വ്യക്തമാക്കിയ, ഇന്ററപ്‌സ് ചെയർമാൻ ലക്ഷ്മി പ്രസാദ് എയർ ഇന്ത്യയിലെ ജീവനക്കാർക്ക് 51 ശതമാനം ഓഹരി പങ്കാളിത്തം, പ്രത്യേക മൂലധന നിക്ഷേപമില്ലാതെ തന്നെ നൽകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. 49 ശതമാനം ഓഹരികൾ കൈവശം വയ്ക്കുന്ന ഇന്ററപ്‌സ് എൻ.ആർ.ഐ ഗ്രൂപ്പായിരിക്കും മൂലധന നിക്ഷേപം നടത്തുക. എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റാ ഗ്രൂപ്പിനാണ് നിരീക്ഷകർ കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്. താത്പര്യപത്രം സമർപ്പിച്ചവരിൽ യോഗ്യരായവരെ ജനുവരി അഞ്ചിന് കേന്ദ്രം പ്രഖ്യാപിക്കും.

ചിറകുവിടർത്തി

സ്വകാര്യവത്കരണം

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ 2018ൽ കേന്ദ്രം വിറ്റൊഴിയാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആരും വന്നില്ല. കേന്ദ്രവുമായി ചേർന്ന് കമ്പനി നടത്താൻ നിക്ഷേപകർ മടിച്ചു. കടുത്ത നിബന്ധനകളും എയർ ഇന്ത്യയുടെ വലിയ കടബാദ്ധ്യതയും തിരിച്ചടിയായി.

തുടർന്നാണ്, 100 ശതമാനം ഓഹരികളും വിറ്റൊഴിയാൻ തീരുമാനിച്ചത്. താത്പര്യപത്രം സമർപ്പിക്കാൻ നാലുവട്ടം നീട്ടിവച്ച തീയതിയാണ് ഇന്നലെ അവസാനിച്ചത്. എയർ ഇന്ത്യയ്ക്ക് പുറമേ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികൾ എന്നിവയാണ് വിറ്റൊഴിയുന്നത്.

ചട്ടങ്ങൾ ലളിതം

നിക്ഷേപകരെ ആകർഷിക്കാനായി വില്പനച്ചട്ടങ്ങൾ കേന്ദ്രം ലളിതമാക്കിയിരുന്നു. ഓ​ഹ​രി​ ​മൂ​ല്യ​ത്തി​ന് ​പ​ക​രം​ ​ഹ്രസ്വകാല - ദീ​ർ​ഘ​കാ​ല​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഉ​ൾ​പ്പെ​ടെ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​എന്റർപ്രൈസ്​ ​മൂ​ല്യം​ ​(സം​രം​ഭ​ക​ ​മൂ​ല്യം​)​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​താ​ത്പ​ര്യ​പ​ത്ര​മാണ് ക്ഷണിച്ചത്. എയർ ഇന്ത്യയുടെ കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും നിക്ഷേപകർ വ്യക്തമാക്കണം. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി. എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കാടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286 കോടി രൂപയായി സർക്കാർ കുറച്ചിട്ടുമുണ്ട്.

ടാറ്റയുടെ സ്വന്തം

മഹാരാജ

ജെ.ആർ.ഡി ടാറ്റ 1932ൽ സ്ഥാപിച്ച വിമാനക്കമ്പനിയാണ് പിന്നീട് എയർ ഇന്ത്യയായി മാറിയതും കേന്ദ്രം സ്വന്തമാക്കിയതും. ഇപ്പോൾ, അതേ കമ്പനിയെ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റാ ഗ്രൂപ്പിന് ഉയർന്ന ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ മുഖേനയാണിത്.

എയർ ഇന്ത്യയുടെ മെച്ചങ്ങൾ

• മി​കച്ച വി​മാനങ്ങളും പരി​ചയസമ്പന്നരായ ജീവനക്കാരും

• ലോകത്തെ പരി​പാലന ചെലവും ഏറ്റവും കുറവുള്ള എയർലൈൻ.

• വി​മാനക്കമ്പനി​കളുടെ ആഗോള സഖ്യമായ സ്റ്റാർ അലയൻസി​ന്റെ ഭാഗമായ ഏക വി​മാനക്കമ്പനി​

• ആഭ്യന്തര, വി​ദേശ എയർപോർട്ടുകളി​ൽ മൂല്യമേറി​യ സ്ളോട്ടുകൾ എയർ ഇന്ത്യയ്ക്ക് സ്വന്തം.