
ജിമെയില്‍ ഉള്‍പ്പെടെയുള്ള ഗൂഗിള്‍ സേവനങ്ങള്‍ വീണ്ടും ലഭ്യമല്ലാതായി. ലോകകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് യൂട്യൂബും ലഭ്യമല്ലാതായിരിക്കുകയാണ്. ജിമെയിലും ഗൂഗിള്‍ ഡ്രൈവും ഹാംഗ് ഔട്ടും ഉള്‍പ്പെടെ മിക്ക ഇടങ്ങളിലും പ്രതിസന്ധി നേരിട്ടു. 54 ശതമാനത്തോളം യൂട്യൂബ് ഉപയോക്താക്കള്‍ക്കും വെബ്‌സൈറ്റ് ആക്‌സസ് നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
യൂട്യൂബ് ഉള്‍പ്പെടെ ലഭ്യമല്ലാതാകുന്നത് നിരവധി ഉപയോക്താക്കള്‍ക്ക് അദ്ഭുതമായി. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ ഗൂഗിള്‍ പരിഹരിയ്ക്കുകയാണ് പതിവ്. കുറച്ചു നാള്‍ മുമ്പ് ജിമെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ പറ്റാത്തത് മെയില്‍ അയക്കുന്നവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ലോകം എമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദിവസേന ജിമെയില്‍ ഉപയോഗിയ്ക്കുന്നത്.
ഗൂഗിള്‍ ഡ്രൈവിലോ ഫയലുകള്‍ ഷെയര്‍ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ ആകുന്നില്ല എന്നത് വ്യാപക പരാതികള്‍ക്ക് വഴി വെച്ചിട്ട് അധിക നാള്‍ ആയിട്ടില്ല. പരാതിപ്പെട്ടവര്‍ക്ക് ഗൂഗിള്‍ എന്‍ജിനിയര്‍മാര്‍ പ്രശ്‌നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് എന്ന മറുപടിയാണ് ലഭിച്ചത്. രണ്ടു മാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് ഗൂഗിള്‍ പണിമുടക്കുന്നത്.