
ന്യൂഡൽഹി: ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങളുടെ പ്രവർത്തനം ലോകവ്യാപകമായി
നിലച്ചു.ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, യൂ ടൂബ് ,ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.11 ഓടെയാണ് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയ്ക്ക് പ്രശ്നം നേരിട്ട് തുടങ്ങിയത്.
ട്വിറ്ററിൽ അടക്കം നിരവധി പേരാണ് ഗൂഗിൾ പ്രവർത്തന രഹിതമായമായ വിവരം പങ്കുവച്ചിരിക്കുന്നത്. 'പ്രവർത്തന രഹിതം' എന്ന സന്ദേശം മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഇത് എന്ത് കൊണ്ടാണെന്ന് ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രവർത്തനം ഭാഗികമായി പുനസ്ഥാപിച്ചു.