covid

പത്തനംതിട്ട: ശബരിമലയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്ന് കേരള മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). മണ്ഡലകാലം തുടങ്ങിയ ശേഷം 286 പേർക്കാണ് കൊവിഡ് ബാധിച്ചത്. അതിൽ 235 പേരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ്. 133 പൊലീസുകാർക്കും കൊവിഡ് ബാധിച്ചു . ദിവസേന ഇരുപതോളം പേരാണ് രോഗികളാകുന്നത്. നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വലിയ വിപത്താകും.

മണ്ഡല, മകരവിളക്ക് കാലത്തെ ഇനിയുള്ള ദിവസങ്ങളിലെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കണം.