
കൊൽക്കത്ത : ഏകപക്ഷീയമായ ഒരു ഗോളിന് മുഹമ്മദൻ സ്പോർട്ടിംഗിനോട് തോറ്റ് ഗോകുലം കേരള എഫ്.സി ഐ.എഫ്.എ ഷീൽഡ് ഫുട്ബാൾ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒൻപതാം മിനിട്ടിൽ ഉബൈദിന്റെ ഒരു ഫൗളിന് റഫറി വിധിച്ച പെനാൽറ്റി കിക്കിൽ നിന്നാണ് മുഹമ്മദൻസ് വിജയഗോൾ നേടിയത്. 23-ാം മിനിട്ടിൽ ഗോകുലത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ക്യാപ്ടൻ മുഹമ്മദ് അവാൽ പാഴാക്കിയത് വലിയ തിരിച്ചടിയായി. ഉഗ്രനൊരു അവസരം ഷിബിലിയും പാഴാക്കിയതോടെ നിർഭാഗ്യ വഴിയിലേക്കായി ഗോകുലത്തിന്റെ യാത്ര.