robin

ഹൂസ്റ്റൺ: യു.എസിലെ ടെക്സസിൽ മിസോറി സിറ്റി മേയറായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മലയാളിയുമായ റോബിൻ ഫിലിപ്പ് ഇലക്കാട് (48) തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 37 വർഷമായി റോബിൻ യുഎസിലാണ് താമസം. ഹോസ്പിറ്റൽ വൈസ് പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മിസോറി സിറ്റിയിൽ കറുത്തവർഗത്തിൽപ്പെട്ട ആദ്യ മേയറായ യൊലാൻഡ ഫോർഡിനെ പരാജയപ്പെടുത്തിയാണ് റോബിൻ വിജയിച്ചത്. കഴിഞ്ഞ നവംബർ 3ന് നടത്തിയ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് ആർക്കും 50 ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ പ്രത്യേക തിരഞ്ഞെടുപ്പിലാണ് റോബിൻ വിജയിച്ചത്. കുറുമുള്ളൂർ ഇലക്കാട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ്. യുഎസിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന കുമരംകരി ചെമ്മഴിക്കാട്ട് ടീനയാണു ഭാര്യ. മക്കൾ: ലിയ, കെയ്റ്റിലിൻ.