
പാലക്കാട്: പരസ്യമേഖലയിൽ വൻ മാറ്റത്തിന് തുടക്കമിട്ട്, പുതുമയാർന്ന അന്താരാഷ്‌ട്രതല പരസ്യചിത്രമൊരുക്കി ക്യൂട്ടി ദി ബ്യൂട്ടി സോപ്പ്. ക്യൂട്ടിയുടെ സുഗന്ധത്തെ ആത്മഹർഷത്തോടെ സ്വീകരിക്കുന്ന അമ്മയും മകളുമാണ് ചിത്രത്തിൽ വിഷയമാകുന്നത്. കേരളത്തിൽ വൻ സ്വീകാര്യതയുള്ള ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ഈ പരസ്യ ചിത്രത്തോടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ വലിയൊരു ബ്രാൻഡ് പൊസിഷനിലേക്ക് എത്തുകയാണെന്ന് നിർമ്മാതാക്കളായ ഗുഡ്ബൈ സോപ്പ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടർ കെ.പി. ഖാലിദ് പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ നടത്തിയ 'ക്യൂട്ടി ദി സേഫ്‌റ്റി പ്രചാരണ പരിപാടികൾ" ശ്രദ്ധേയമായിരുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ക്യൂട്ടി ഉത്‌പന്നങ്ങൾ ലഭ്യമാണ്. ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിതരണശൃംഖലയുണ്ട്.
പ്രമുഖ പരസ്യചിത്ര, ചലച്ചിത്ര സംവിധായകനായ ശരത് സന്തിത്താണ് പുതിയ പരസ്യചിത്രം ഒരുക്കിയത്. ഫെമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലാണ് പരസ്യചിത്രത്തിന്റെ പ്രചാരണ പരിപാടികൾ.