death

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. വി. പുതുപാളയം ഗ്രാമവാസികളായ ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസുള്ള പെൺകുട്ടികളെയും അഞ്ച് വയസുകാരനായ മകനെയുമാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ തൂങ്ങിനിൽ ക്കുന്ന നിലയിലാണ് കണ്ടത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വൻ സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്.

അയൽക്കാരനാണ് അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിഴുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.