died-while-election

കാസർകോട്: പോളിംഗ് കേന്ദ്രത്തിന് പുറത്ത് എൽ. ഡി. എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു. കാസർകോട് നഗരസഭ തളങ്കര തെരുവത്ത് 22ാം വാർഡിലെ എൽ .ഡി .എഫ് ബൂത്ത് ഏജന്റും സി .പി. എം പ്രവർത്തകനുമായ അഫ്സൽ ഖാൻ (49) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പള്ളിക്കാൽ എം .ഐ .എൽ. പി സ്‌കൂളിൽ പ്രവർത്തിക്കുന്ന പോളിംഗ് കേന്ദ്രത്തിന് പുറത്താണ് കുഴഞ്ഞു വീണത്. ഉടനെ തളങ്കര മാലിക് ദീനാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവത്ത് സ്‌പോർടിംഗ് ക്ലബിന്റെ ജനറൽ സെക്രട്ടറിയാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ സ്‌പോർടസ് കൗൺസിലിന്റെ പ്രതിനിധിയാണ്. ഭാര്യ: ത്വൈബ. മക്കൾ: അയ്ഫൻ ഖാൻ, ആസാദ് ഖാൻ, ആയിദ ഖാൻ.അബ്ദുൽ ഹമീദ് ഖാൻ - അഖ്തറുന്നിസ ദമ്പതികളുടെ മകനാണ്.