pfizer-

സിംഗപ്പൂർ: ഫൈസർ-ബയോൺടെക്കിന്റെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി സിംഗപ്പൂർ. ഡിസംബർ അവസാനം മുതൽ വാക്‌സിൻ നൽകി തുടങ്ങുമെന്നും പ്രധാനമന്ത്രി
ലീ ഹ്‌സിയൻ ലൂഗ് അറിയിച്ചു. 2021 ന്റെ മൂന്നാം പാദത്തോടെ എല്ലാവർക്കും മതിയായ വാക്സിനുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാ പൗരന്മാർക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്നും ലൂഗ് പറഞ്ഞു.

ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ എന്നിവർക്കു പുറമെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരും ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തു‌മെന്നും ലൂഗ് പറഞ്ഞു. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആളുകളുടെ ആശങ്ക ഒഴിവാക്കാനാണ് ഇതെന്നും ലൂഗ് വ്യക്തമാക്കി.ഫെെസറിന്റെ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് നേരത്തെ യു.കെ,യു.എസ്,ബഹ്റിന്,കാനഡ,ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിംഗപ്പൂർ അനുമതി നൽകിയത്.