
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് സിറ്റിയും ജംഷഡ്പൂർ എഫ്.സിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഒൻപതാം മിനിട്ടിൽ വൽസ്കീസിലൂടെ ജംഷഡ്പൂരാണ് ആദ്യം സ്കോർ ചെയ്തത്. 15-ാം മിനിട്ടിൽ ഒഗുബച്ചെ സമനിലഗോൾ നേടി.28-ാം മിനിട്ടിൽ മൊൺറോയ് രണ്ടാം മഞ്ഞക്കാർഡ്കണ്ട് പുറത്തായതോടെ ജംഷഡ്പൂർ 10 പേരുമായാണ് കളിച്ചത്.
ആറുകളികളിൽ നിന്ന് 13 പോയിന്റുമായി മുംബയ് സിറ്റിയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.ആറുകളികളിൽ നിന്ന് ഏഴുപോയിന്റുള്ള ജംഷഡ്പൂർ ആറാം സ്ഥാനത്തുണ്ട്.
ഇന്നത്തെ മത്സരം
ഹൈദരാബാദ് Vs ഈസ്റ്റ് ബംഗാൾ