
കോഴിക്കോട്: ഷൂട്ടിന്റെ തിരക്കൊക്കെ മാറ്റി വച്ച് വന്നതാണ്. ഒരു തിരഞ്ഞെടുപ്പിനും വോട്ട് മുടക്കാറില്ല; കോഴിക്കോട് മാളിക്കടവിൽ വോട്ട് ചെയ്ത ശേഷം ചലച്ചിത്രനടി പാർവതി തിരുവോത്ത് പറഞ്ഞു.
നാടിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് യുവജനങ്ങൾ. വോട്ടവകാശത്തെ കുറിച്ച് പരമാവധി ബോധവത്കരണം നടത്തിയേ പറ്റൂ. പലർക്കും വോട്ടർ ഐ ഡി പോലുമില്ല. ആ നിസംഗത നല്ല കാര്യമല്ല.