child

ലക്നൗ: ഒൻപത് വയസ് മാത്രം പ്രായമുള്ള പെണ്കുട്ടിയിലെ ക്രൂരമായ പീഡനത്തിനിരയാക്കിയ 13കാരൻ അറസ്റ്റിൽ. യുപിയിലെ മഹോബയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് കുട്ടിയുടെ അയൽവാസി കൂടിയായ ബാലൻ കൗമാരക്കാരൻ പീഡിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ ഒപ്പം കളിക്കാനെന്ന വ്യാജേന അടുത്തുകൂടി. ശേഷം പെൺകുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ കുട്ടി വൈകാതെ തന്നെ പൊലീസ് പിടിയിലാവുകയും ചെയ്തു. ശനിയാഴ്ചയോടെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിൽ തുനിലവിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് ചിത്രകൂട് എസിപി രാജേന്ദ്രകുമാർ ഗൗതം അറിയിച്ചു.