 മരങ്ങളുടെ പ്രാധാന്യവും മരങ്ങൾ വീട്ടിൽ വിന്യസിക്കേണ്ട രീതിയുമാണ് കഴിഞ്ഞ ലക്കം പ്രതിപാദിച്ചത്. ഇനി മരങ്ങൾ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി നോക്കാം. നല്ല കാതലുള്ള മരങ്ങളാണ് സാധാരണ വീടുനിർമ്മാണത്തിന് തിരഞ്ഞെടുക്കുക. കേരളത്തിൽ ആഞ്ഞിലി, പ്ലാവ്, തേക്ക്, കരിവീട്ടി , മഹാഗണി, ഇരുൾ തുടങ്ങിയ മരങ്ങളാണ് കൂടുതലായി ആളുകൾ ഉപയോഗത്തിന് പരിഗണിക്കുന്നത്. മരങ്ങൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അതിൽ ശ്രദ്ധിക്കേണ്ട മുഖ്യകാര്യം പരമാവധി ഒരു മരം തന്നെ വീടിനാകെ ഉപയോഗിക്കുക എന്നതാണ്. അതിന് പറ്റിയില്ലെങ്കിൽ ഒരോ കട്ടിളയ്ക്കും  ഏത് മരമാണോ ഉപയോഗിക്കുന്നത് ആ തടി തന്നെ കതകിനും ജനാലയ്ക്കും ഉപയോഗിക്കുകയെങ്കിലും ചെയ്യണം. അപ്പോൾ എടുക്കുന്ന മരം കൂടുതൽ വേണമെന്നു സാരം. എത്ര ചെറിയ വീടോ വലിയ വീടോ ആയാലും തടികൾ  തിരഞ്ഞെടുക്കുന്നതിൽ കൃത്യതയും കണിശതയും ഉറപ്പാക്കേണ്ടതുണ്ട്. ഒരാളുടെ നക്ഷത്രവുമായോ, ജനനത്തീയതിയുമായോ മരത്തിനൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. പിന്നെ നക്ഷത്രങ്ങളുടെ വൃക്ഷങ്ങൾ പലരും പറയാറുണ്ട്. അത് വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇനി മരങ്ങളെ നോക്കാം. കിഴക്കോട്ടും വടക്കോട്ടും ദർശനമായ വീടുകൾക്ക്  ഏറ്റവും അനുയോജ്യമായ വൃക്ഷങ്ങളാണ് പ്ലാവും ഇരുളും (മറ്റു വൃക്ഷങ്ങൾ ഉപയോഗിക്കുന്നതിന് തടസമില്ല, എന്നാൽ ഏറ്റവും ഉചിതമെന്ന് മാത്രമേ കരുതാവൂ).

വടക്കൻ കേരളം ഇത് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഈ രണ്ടുമരങ്ങളും കൂടുതലായി ഉപയോഗിക്കുന്നത് കാണാം. പ്ലാവ് അറിയപ്പെടുന്നത് ദേവവൃക്ഷമെന്നാണ്, ഇരുളിനെ ഇരുമ്പ് മരമെന്നും. രണ്ടിന്റെയും പ്രത്യേകത പേരിൽ തന്നെയുണ്ട്. ദേവവൃക്ഷമെന്നു പറയുമ്പോൾ അത് അത്ര ഊർജസമ്പുഷ്ടമെന്നാണ് ഉദ്ദേശിക്കുന്നത്. ഇരുൾമരം പേര് പോലെ തന്നെ വലിയ ഉറച്ചമരവും. രണ്ടിലും ഉണ്ടാകുന്ന ഊർജ വിതാനങ്ങൾ കിഴക്ക് വടക്ക് ദിക്കുകളുള്ള ഊർജത്തിന് സമാനമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഏറ്റവും അനുകൂലഊർജങ്ങൾ ചെറിയ തണുപ്പോടെ വീടിന് നൽകാൻ ഈ മരങ്ങൾക്കാവും. ഇവ വീട്ടിൽ വയ്ക്കുമ്പോൾ കൃത്യസ്ഥാനത്തുതന്നെയെന്ന് ഉറപ്പാക്കുകയും വേണം. പടിഞ്ഞാറ് തെക്ക് ദർശനമായ വീടുകൾക്ക് തേക്കും ആഞ്ഞിലിയും ഇരുളും മികച്ചതാണ്. തേക്കിനും ആഞ്ഞിലിയ്ക്കും നല്ല കാതൽ ഉറപ്പാക്കണം. ഇരുൾ വാങ്ങുമ്പോൾ അത് മലേഷ്യയിൽ നിന്നുവരുന്നതിനേക്കാൾ നാട്ടിലെ ഇരുളാണ് വാങ്ങേണ്ടത്. പണിയാനുളള സൗകര്യത്തിന് തേക്കാണ് വ്യാപകമായി ഉപയോഗിച്ചുകാണുന്നത്. പക്ഷേ  തേക്കിൽ വെള്ളയോ  കേടോ ഉണ്ടായാൽ അത് പൊടിയാനും അനുകൂലമല്ലാത്ത ഊർജസൃഷ്ടിക്കലിന് ഇടയായേക്കും. പടിഞ്ഞാറ് തെക്ക്, ദിശകളിലേത് കടുപ്പമേറിയ ഊർജ പ്രസരണമാണ്. അത് ഒഴുകിപ്പരക്കുമ്പോൾ വീടിനുളളിലെ തടിയിലും പ്രസരിക്കപ്പെടും. കടുപ്പമേറിയ ഊർജത്തെ സന്തുലിതവും അനുകൂലവുമായ ഊർജമാക്കാൻ ഈ മരങ്ങൾക്ക് കഴിവുണ്ട്. മറ്റു മരങ്ങൾ ലഭ്യതയ്ക്ക് അനുസരിച്ച് ഉപയോഗിക്കാമെങ്കിലും മേൽപ്പറഞ്ഞ വിധത്തിൽ വീട്ടിൽ മരങ്ങൾ ഉപയോഗിച്ചാൽ അത് കൂടുതൽ മികച്ച ജീവിതത്തിന് വഴിതെളിക്കും. തെക്കും പടിഞ്ഞാറും വയ്ക്കുന്ന കട്ടിളയുടെയോ ജനാലത്തടിയുടേയോ കനം കൂട്ടുന്നതും ഉചിതമാണ്. പഴയ വീടുകളോ കൊട്ടാരങ്ങളോ നോക്കിയാൽ ഇത്തരം മരം കൊണ്ടുള്ള ബീമുകൾ പോലും കാണാം. പടിഞ്ഞാറ്, തെക്ക് ദർശനമായ വീടുകൾക്ക് പ്രധാന വാതിലിനും കനം കൂട്ടാം.
സംശയങ്ങളും മറുപടിയും
കട്ടിള വയ്ക്കുമ്പോൾ സ്വർണശകലം വയ്ക്കുന്നതും നാണയം ഇടുന്നതും എന്തിനാണ്? ഇത് നിർബന്ധമുണ്ടോ?
നിഷാ പുരുഷോത്തമൻ, വൈക്കം
കട്ടിള വയ്ക്കുമ്പോൾ ഈ രണ്ടുകാര്യങ്ങളും ചെയ്യണമെന്ന് നിർബന്ധമില്ല. പക്ഷേ കേരളത്തിലാകമാനം അത് ചെയ്തു കാണുന്നുണ്ട്. കട്ടിളയ്ക്കടിയിൽ സ്വർണവും നാണയവും വയ്ക്കുന്നത് വീട്ടിനുള്ളിലേയ്ക്ക്  ഇവ കൂടുതലുണ്ടാവാൻ ഇടയാകുമെന്നൊരു വിശ്വാസമുണ്ട്. നാണയവും സ്വർണവും മഹാലക്ഷ്മി സങ്കൽപ്പമായും ചിലർ വിശ്വസിക്കുന്നു.