
ജൊഹാനസ്ബർഗ്: ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനി പ്രധാനമന്ത്രി ആംബ്രോസ് മൺഡ്വുവോ ഡ്ലാമിനി (52)കൊവിഡ് ബാധിച്ചു മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്.
നവംബറിൽ കൊവിഡ് സ്ഥിരീകരിച്ച ആംബ്രോസിനെ ചികിത്സക്കായി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഏകാധിപത്യ ഭരണം നിലനിൽക്കുന്ന ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനിയുടെ പ്രസിഡന്റയി 2018ലാണ് ആംബ്രോസ് അധികാരമേറ്റത്.