covid

വാഷിംഗ്ടൺ: ഫൈസറിന്റെ കൊവിഡ് വാക്സിന്റെ വിതരണം അമേരിക്കയിൽ ഇന്നലെ ആരംഭിച്ചു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ജ്യൂയിഷ് മെഡിക്കൽ സെന്റിൽ നഴ്സായ സാൻഡ്ര ലിൻഡ്സേയാണ് ആദ്യമായി അമേരിക്കയിൽ വാക്സിൻ സ്വീകരിച്ച വ്യക്തി.

വാക്സിന്റെ ആദ്യ ഷോട്ട് നൽകി കഴിഞ്ഞു. അമേരിക്കയ്ക്കും ലോകത്തിനും അഭിനന്ദനങ്ങൾ - പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. വാക്സിൻ സ്വീകരിച്ച ശേഷം തനിയ്ക്ക് യാതൊരു വിധ മാറ്റവും അനുഭവപ്പെട്ടില്ലെന്ന് ലിൻഡ്സേ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതാണ് അമേരിക്ക. അമേരിക്കയിൽ മാത്രം ഒരു കോടിയിലധികം രോഗികളാണുള്ളത്. ഇന്നലെ മാത്രം 30,287 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മരണം മൂന്നു ലക്ഷം കവിഞ്ഞു.