
ന്യൂയോർക്ക്: കൊവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനായി വാക്സിൻ വിതരണത്തിനുള്ള മാർഗങ്ങൾ കണ്ടെത്തുമെന്ന് ടൈം മാഗസിന്റെ ആദ്യത്തെ 'കിഡ് ഒഫ് ദി ഇയർ' ഗീതാഞ്ജലി റാവു പറഞ്ഞു.15 കാരിയായ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു. വാക്സിൻ വിതരണം ഫലപ്രദമായി നടത്താനുള്ള സാങ്കേതിക ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്ന് ഗീതാഞ്ജലി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതിനോടൊപ്പം തന്നെ ഭാവിയിൽ ഇതു പോലുള്ള പകർച്ച വ്യാധികൾ എങ്ങനെ തടയാനാവും എന്നതിനെപ്പറ്റിയും ഗവേഷണം തുടരുമെന്ന് ഗീതാഞ്ജലി കൂട്ടിച്ചേർത്തു. “മലിനമായ കുടിവെള്ളം ശുദ്ധീകരിക്കൽ, സൈബർ ഭീഷണി എന്നീ പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫലപ്രദമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചതിനാണ് ഗീതാഞ്ജലിയെ ആദ്യത്തെ കിഡ് ഒഫ് ദി ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തത്. അസാമാന്യമായ നേതൃപാടവമാണ് ഗീതാഞ്ജലിയെ മറ്റു മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കിയതും പുരസ്കാരത്തിന് അർഹയാക്കിയതെന്നും ടൈം മാഗസിൻപുരസ്കാര പ്രഖ്യാപന പ്രസ്താവനയിൽ പറഞ്ഞിരുന്നു.