
ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെ അതിശക്തമായ ആക്രമണങ്ങൾനടക്കുന്ന കാലമാണിത്. രാഷ്ട്രീയ താത്പര്യത്തി നുവേണ്ടി നുണകളിൽ കെട്ടി പ്പടു ത്ത അസത്യം വാരി യെറി യുന്നത് പുതു മയല്ല. എന്നാൽവസ്തുതകൾ മനസ്സി ലാക്കാ തെയും അ േന്വഷി ക്കാതെ യും ഇ ത്തരം പ്രചാ രണങ്ങൾ കൊണ്ടു വരുന്നത്  ജനാധിപത്യ സംവിധാനത്തിന് ഭൂഷണമാണോ എന്നത് സ്വയം ചി ന്തി ക്കണം. കേട്ട പാടെ ഇതെല്ലാം വാർ ത്തയാ ക്കുന്ന മാദ്ധ്യമരീതിയും ഒട്ടും ആശാസ്യ മല്ല. സങ്കുചിതമായ രാഷ്ട്രീയ താത്പ ര്യ ങ്ങൾക്കു വേണ്ടി കേരള നിയമസഭയുടെ പ്രവർ ത്തനങ്ങളെ നിരന്തരം ചെളിവാരിയെറിയുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ദിവ സങ്ങളായി കാണുന്നത്. ഇതിന്റെ രാഷ്ട്രീയ ഉള്ളടക്ക ത്തിലേക്ക് തത്കാലം പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇ ത്തരമൊരു പദ വി യുടെ സ്വാഭാവികമായ പരിമിതി ഒരു ദൗർബല്യമെന്നതു പോലെ ലക്കും ലഗാ നുമി ല്ലാതെ വിമർശനങ്ങൾ പട ച്ചു വി ടുന്ന രീതി ബഹു മാ ന െപ്പട്ട പ്രതി പക്ഷനേതാ വിൽനിന്നു പോലും ഉണ്ടാ വുന്നു എന്നത് ഖേദകരമാ ണ്. മാസങ്ങൾക്കു മുൻപ് വ്യക്തത വരുത്തിയ കാര്യങ്ങളിലും വീണ്ടും വീണ്ടും അസത്യ പ്രച ാരണം തുട രു കയാ ണ്. 'തനിയാവർ ത്തനം" എന്ന സി നിമയിലെ നായക കഥാ പാ ത്ര ത്തി ന്, ഇ ല്ലാ ത്ത ഭ്രാ ന്ത് ഉണ്ടാ ക്കി ക്കൊ ടു ക്കാൻ നട ത്തുന്ന കുുതന്ത്രങ്ങളും ത നിക്ക് ഭ്രാ ന്തില്ല എന്ന് ആ കഥാ പാത്രം പറ യു ന്നതു പോലും ഭ്രാ ന്തിന്റെ ലക്ഷണമാ ണെന്ന് ആരോപിക്കു ന്നതും ഓർത്തുപോ വു കയാ ണ്. നിയമസഭയിലെ ചെലവിെന സംബന്ധി ച്ച് പ്രച രി പ്പി ക്കു ന്നത്  കേട്ടാൽ തോന്നുക ഏതോ ഒരു വ്യക്തി സ്വ ന്തം പോക്കറ്റിൽ നിന്നെടു ത്ത്  ചെലവഴിക്കുന്നു എന്നനിലയില ാണ്. തീർ ത്തും വ്യവ സ്ഥാപി തമായ നടപടി ക്ര മങ്ങളി ലൂ ടെയും ഓഡി റ്റിംഗ് അടക്കമുള്ള പരി ശോധനാ നടപടി കൾക്കും വിധേയമായി മാത്രമേ നിയമസഭയി ലെ കാര്യങ്ങൾക്ക് പണം ചെലവഴിക്കാൻ സാധിക്കൂ. ഒരു സ്പീക്കർക്കും ഒരു സെക്രട്ടറിക്കും ഉ ത്തരവു കൾ ഏകപക്ഷീയമായി  ഇടാൻ കഴി യി ല്ല. അതിന്റെ നടപടി ക്ര മങ്ങൾ പാലി ക്കു കതന്നെ വേണം. നടപടി ക്ര മങ്ങൾ പൂർണ്ണമായി പാലി ച്ച്, താഴേത്തലം മുതൽ സെക്ര ട്ടറി വരെയുള്ള ഉദ്യോ ഗസ്ഥർ കണ്ട് അംഗീകരിച്ചാണ് ഓരോ കാര്യവും നടക്കുക.
ഇ-നിയമസഭ
ദേശീയ ഐ.ടി. നയത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ നടപടിക്രമങ്ങളും നിയമസഭാ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനവും സമ്പൂർണമായി കമ്പ്യൂട്ടർവത്കരിക്കാൻ ശ്രമമാരംഭിച്ചിരുന്നു. കടലാസ് രഹിത ഇ-നിയമസഭ എന്ന ആശയം പ്രാവർത്തികമാക്കുന്നതിനുള്ള നടപടികളാണിവ.
സമാനമായ പ്രോാജക്ട് വിജയകരമായി നടപ്പാക്കിയ ഹിമാചൽ പ്രദേശ് ഇ-വിധാൻസഭയുടെ പ്രവർത്തനങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ നേരിട്ട് ഹിമാചൽ പ്രദേശ് സന്ദർശിച്ച് പഠിച്ചു. കേരള നിയമസഭയുടെ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ പഠനവും അതിന്റെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കേണ്ടതുമുണ്ടെന്ന് സ്വീക്കറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തിൽ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ ആയി കഴിഞ്ഞ സർക്കാർ അംഗീകരിച്ചിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ വിദഗ്ദ്ധ പഠനം നടത്താനും ഡി.പി.ആർ തയ്യാറാക്കാനുമായി ചുമതലപ്പെടുത്തി.
2019 ജനുവരി മാസം പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചു. ഐ.ടി വിദഗ്ദ്ധർ അടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റി അതിന്  അംഗീകാരം നൽകി.
ഇ-നിയമസഭാ പദ്ധതിക്കായി ഉന്നതതല സമിതി, സ്റ്റിയറിംഗ് കമ്മിറ്റി, ഉപദേശക സമിതി, ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി, വിദഗ്ദ്ധ സമിതി തുടങ്ങിയ കമ്മറ്റികൾ രൂപീകരിച്ചിരുന്നു.
മൊബിലൈസേഷൻ അഡ്വാൻസ് സാധാരണയായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പദ്ധതി നിർവ്വഹണ തുക 100 ശതമാനം  മുൻകൂറായി നൽകുക എന്ന രീതിയാണ് അവലംബിച്ച് വരുന്നത്. സ്റ്റോർ പർച്ചേസ് മാന്വലിലെ വ്യവസ്ഥ പ്രകാരം 30 ശതമാനം വരെ തുക മുൻകൂറായി നൽകാം. ഇതിനാൽ മൊബിലൈസേഷൻ അഡ്വാൻസ് ആയി പ്രോജക്ട് തുകയുടെ 30 ശതമാനം തുക നൽകിയിട്ടുണ്ട്. ഇത് നിയമസഭാ സ്പീക്കറോ സ്പീക്കറിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായിട്ടോ ഒന്നുമല്ല. മാത്രമല്ല കരാറിന്റെ ഭാഗമാണ്. ശ്രീ. ഇബ്രാഹിം കുഞ്ഞുമായി ഇക്കാര്യം താരതമ്യം ചെയ്യുന്നത് അങ്ങേയറ്റം വസ്തുതാ വിരുദ്ധമാണ്.
ഇ-നിയമസഭാ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എൻ.െഎ.സി യുമായി ചർച്ച ചെയ്തിരുന്നെങ്കിലും സോഫ്ട് വെയർ ഡെവലപ്മെന്റ്  നിശ്ചിത സമയത്തിനകത്ത് പൂർത്തീകരിക്കാൻ കഴിയില്ലെന്നും മുഴുവൻ തുകയും മുൻകൂറായി ലഭിക്കേണ്ടതുണ്ടെന്നും അവർ അറിയിച്ച സാഹചര്യത്തിലാണ് എൻ.െഎ. സിയെ ഈ ചുമതലയിൽനിന്നും ഒഴിവാക്കിയത്.
ലോഞ്ച് നവീകരണം
ലോക കേരള സഭയുടെ ഒന്നാം സമ്മേളനത്തോടനുബന്ധിച്ച് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ലോഞ്ചിനോടനുബന്ധിച്ചിട്ടുള്ള ടോയ്ലറ്റ്, വാഷ് റൂം എന്നീ പ്രവൃത്തികൾക്കുമായി ഏകദേശം 52 ലക്ഷം രൂപയാണ് ആദ്യഘട്ടം ചെലവഴിച്ചത്.
രണ്ടാം ലോക കേരള സഭയുടെ 2020 ജനുവരിയിൽ നടന്ന രണ്ടാം സമ്മേളനത്തിന് മുന്നോടിയായി. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർണമായും നടപ്പിലാക്കുന്നതിനായി പതിനാറ് കോടി അറുപത്തിയഞ്ച്  ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. പ്രസ്തുത പ്രവൃത്തികൾക്ക് പത്ത് കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി അൻപത്തി മൂവായിരത്തി മുന്നൂറ് രൂപയുടെ സാങ്കേതികാനുമതി നൽകി. പ്രവൃത്തി പൂർത്തീകരിച്ചതിനുശേഷമുള്ള അന്തിമ ബിൽ തുക  9,17,38,297 (ഒൻപത് കോടി പതിനേഴ് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴ് രൂപ) മാത്രമാണ്.
എസ്റ്റിമേറ്റിൽ ഉള്ളതിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് ഉൗരാളുങ്കൽ സൊസൈറ്റി പ്രവൃത്തികൾ പൂർത്തിയാക്കുന്നത്.
സഭാ ടി.വി
ബഹുമുഖമായ മാദ്ധ്യമ ഇടപെടലുകൾ നടത്തുന്നതിന് കേരള നിയമസഭയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ നടപടികളുമായും നിയമസഭാ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവിധ പരിപാടികൾ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനും ഓൺ ലൈൻ സ്ട്രീമിംഗ് നടത്തുന്നതിനുമായിട്ടാണ് സഭാ ടി.വി എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.
ഈ പദ്ധതിയുടെ മീഡിയ കൺസൾട്ടന്റായി പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനെയാണ് നിയോഗിച്ചിരിക്കുന്നത്.
സൗജന്യമായിട്ടാണ് അദ്ദേഹം ഈ ഉത്തരവാദിത്വം നിർവഹിച്ചു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക വ്യവസ്ഥാപിതമായ രീതിയിൽ മാത്രമാണ് ചെലവഴിക്കുന്നത്. എല്ലാ ചെലവുകളും ഓഡിറ്റിന് വിധേയമാക്കി വരുന്നുണ്ട്.
സഭാ ടി.വിയുടെ എഡിറ്റോറിയൽ അസിസ്റ്റന്റായി രണ്ടുപേർ ഇപ്പോഴും പ്രവർത്തിച്ചു വരുന്നുണ്ട്. സഭാ ടി.വിയിൽ സംപ്രേഷണം ചെയ്തു വരുന്ന പരിപാടികൾ സംബന്ധിച്ച് നല്ല പ്രതികരണമാണ് പൊതുസമൂഹത്തിൽനിന്നും ലഭിക്കുന്നത്.