
കോട്ടയം: മാണി സി കാപ്പൻ മുതിർന്ന കോൺഗ്രസ് നേതാവ് ശരത് പവാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും കാപ്പന്റെ ലക്ഷ്യം യു.ഡി.എഫെന്നും പി.സി.ജോർജ് എം.എൽ.എ.
ശരത് പവാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കാപ്പൻ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും
പി.സി.ജോർജ് പറഞ്ഞു. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്‍.സി.പി എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുമെന്നതില്‍ സംശയമില്ല. അതില്‍ ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുമെങ്കില്‍ അത് എകെ ശശീന്ദ്രന്‍ മാത്രമായിരിക്കും. എന്‍.സി.പിക്ക് ഒരു സിറ്റിംഗ് സീറ്റും മൂന്ന് ഫൈറ്റിംഗ് സീറ്റും ഇവിടെയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഓള്‍ ഇന്ത്യ ലെവലില്‍ ഒരു പൊളിറ്റിക്‌സ് വരുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കേരളത്തില്‍ എന്‍.സി.പി യു.ഡി.എഫിനൊപ്പം പോകുമെന്നതില്‍ സംശയിക്കേണ്ട." പി.സി.ജോർജ് പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ എൽ.ഡി.എഫ് തരംഗമുണ്ടാകുമെന്നും
പി.സി.ജോർജ് വ്യക്തമാക്കി.കോട്ടയത്ത് കോൺഗ്രസിന് മേൽക്കെെയുണ്ടാകും. പൂഞ്ഞാര്‍ എരിമേലി എന്നിവിടങ്ങളില്‍ ജനപക്ഷം ജയിക്കുമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു.