
കുട്ടികളുടെ നല്ല വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യം പോഷക സമൃദ്ധമായ ഭക്ഷണമാണെന്ന് നമുക്കെല്ലാമറിയാം. എന്നാൽ ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് അത് മാത്രം പോര. കുട്ടികളിലെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കുട്ടികളിലെ രോഗപ്രതിരോധ പ്രവർത്തനം, വളർച്ച, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്താം.
കുട്ടികൾ ആരോഗ്യത്തോടെ വളരാൻ ഇരുമ്പ്, കാത്സ്യം, ഫൈബർ, വിറ്റമിൻ സി, ഒമേഗ 3, ഫാറ്റി ആസിഡുകൾ, ഫോളേറ്റ് എന്നിവ അടങ്ങിയ ഇലക്കറികൾ കഴിക്കണം. അവർ അത് കുട്ടിക്കാലം മുതൽ കഴിക്കാൻ ശീലിപ്പിക്കേണ്ടതാണ്. കുട്ടികൾ അനങ്ങാതെ ഒരിടത്തുതന്നെ ചടഞ്ഞിരിക്കുന്നത് നല്ലതല്ല.
അതിന് വിവിധയിനം കായിക വിനോദങ്ങൾ അവരെ ശീലിപ്പിക്കുന്നതും നല്ലതാണ്. നീന്തൽ, സൈക്കിൾ ചവിട്ടൽ, നടത്തം, ഓട്ടം എല്ലാം നല്ല വ്യായാമങ്ങൾ തന്നെ. വിശപ്പില്ലായ്മ ഉണ്ടാകുമ്പോൾ ശരീരം അനങ്ങിയുള്ള കളികൾ വർധിപ്പിക്കുക. സ്വാഭാവികമായി അത് കൂടുതൽ കലോറി കത്തിക്കുകയും അതുവഴി കൂടുതൽ വിശപ്പുണ്ടാക്കുകയും ചെയ്യുന്നു.