
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന് ഭാര്യ നൽകിയ ക‌്രിസ്തുമസ് സമ്മാനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.സമ്മാനം എന്താണെന്ന് അല്ലെ? ഫോട്ടോഗ്രാഫിയോട് ഏറെ താത്പര്യമുള്ള ടൊവിനോയ്ക്ക് ഭാര്യ ലിഡിയ വാങ്ങി നൽകിയിരിക്കുന്നത് നിക്കോണിന്റെ ഒരു ക്യാമറയാണ്.
"കൊള്ളാം, ഇതിനെക്കാൾ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറയ്‌ക്കും, ഞങ്ങൾ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൗതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും എല്ലായ്പ്പോഴും മനസിലാക്കുന്നതിന് നന്ദി."
"നമ്മൾ യാത്ര ചെയ്യുമ്പോൾ നിന്റെ ചിത്രങ്ങൾ ഞാൻ ക്ലിക്ക് ചെയ്യുന്നില്ല എന്നോർമ്മിപ്പിക്കാനാണോ ഇത്? ഇത് എന്നെ ഏൽപ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് ഇഷ്ടമായി, നിന്നെ ഞാൻ സ്നേഹിക്കുന്നു,” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.
അടുത്തിടെ ടൊവിനോ ഒരു മിനി കൂപ്പർ സ്വന്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതം എത്തിയാണ് നടൻ പുതിയ കാര്‍ വാങ്ങിയത്. ടൊവിനോയും ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമായിരുന്നു കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്.