kumari-death

കൊ​ച്ചി​:​ ​ഫ്ളാ​റ്റി​ൽ​ ​നി​ന്നു​ ​വീ​ണ് ​ജോ​ലി​ക്കാ​രി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു. ജോലിക്കെന്ന പേരിൽ രാജകുമാരിയെ തമിഴ്‌നാട്ടിൽ നിന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം.

അതേസമയം ഒളിവിൽ പോയ ഇംത്യാസ് അഹമ്മദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്റെ പേരിലാണ് ഇയാൾ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പോ​സ്‌​റ്റു​മോ​ർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​കഴിഞ്ഞദിവസം കു​മാ​രി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​സ്വ​ദേ​ശ​മാ​യ​ ​സേ​ല​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യിരുന്നു. കേ​സി​ൽ​ ​നി​ന്ന് ​പി​ൻ​മാറിയാൽ ​പ​ണം​ ​ന​ൽ​കാ​മെ​ന്ന്​ ​ഇംത്യാസിന്റെ ബന്ധുക്കൾ വാ​ഗ്ദാ​നം​ ​ചെ​യ്‌​ത​താ​യി​ കു​മാ​രി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ ​ശ്രീ​നി​വാ​സ​ൻ​ ​ആരോപിച്ചു.​ ​മു​ൻ​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യു​ടെ​ ​മ​ക​നാ​ണ് ​ഇം​ത്യാ​​സ് ​അ​ഹ​മ്മ​ദ്.