joe-biden

വാഷിംഗ്ടൺ: 538 അംഗ ഇലക്ടറൽ കോളേജ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെയും, വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും ഔദ്യോഗികമായി തിരഞ്ഞെടുത്തു. ജോ ബൈഡന് ആകെ 306 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിന് 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ സന്തോഷവും, അഭിമാനവും ഉണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപ് നൽകിയ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു.