gas

കൊച്ചി: പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ സിലിണ്ടറിന് 701 രൂപയായി.പതിനഞ്ച് ദിവസത്തിനിടെ രണ്ടു തവണയായി 100 രൂപയാണ് കൂട്ടിയത്.

വാണിജ്യ ആവശ്യങ്ങൾക്കായി വിൽക്കുന്ന സിലിണ്ടറുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. 37 രൂപ കൂടി 1330 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വരും. ഡിസംബർ രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.