police

ആലപ്പുഴ: ആലപ്പുഴയിൽ സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാർത്ഥിയായ റിട്ട എസ് ഐ സുരേഷ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. ആലപ്പുഴ നഗരസഭ കളർകോട് വാർഡിൽ ഇന്ന് രാവിലെയാണ് സംഭവം. നടക്കാനിറങ്ങിയപ്പോഴാണ് സുരേഷ് കുമാറിന് നേരെ ആക്രമണമുണ്ടായത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.