
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 22,065 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,06,165 ആയി ഉയർന്നു. നിലവിൽ 3,39,820 പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 354 പേരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 1,43,709 ആയി. ഇന്നലെ 34,477 പേർ രോഗമുക്തി നേടി. 94,22,636 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
With 22,065 new #COVID19 infections, India's total cases rise to 99,06,165
— ANI (@ANI) December 15, 2020
With 354 new deaths, toll mounts to 1,43,709. Total active cases at 3,39,820
Total discharged cases at 94,22,636 with 34,477 new discharges in the last 24 hours. pic.twitter.com/NzAo6yFeWT
ഇരുപത്തിനാല് മണിക്കൂറിനിടെ 9,93,665 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രാജ്യത്ത് ഇതുവരെ 15,55,60,655 സാമ്പിളുകളാണ് പരിശോധിച്ചത്.
A total of 15,55,60,655 samples tested for #COVID19 up to 14th December. Of these, 9,93,665 samples were tested yesterday: Indian Council of Medical Research (ICMR) pic.twitter.com/kPq0tOONkE
— ANI (@ANI) December 15, 2020