
ജയസൂര്യ,ജാഫർ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതിനായകൻ എന്നു പേരിട്ടു. നേരത്തേ ഗാന്ധി സ്ക്വയർ എന്നായിരുന്നു പേര്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം 21ന് ആരംഭിക്കും.കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിന് റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ സംഗീതം പകരുന്നു.ഒ.ടി.ടി പ്ളാറ്റ് ഫോമിലൂടെ ചിത്രം പ്രദർശനത്തിന് എത്തും. നാദിർഷ സംവിധാനം ചെയ്യുന്ന അഞ്ചാമത് സിനിമയാണ് പ്രതിനായകൻ.