
ടോവിനോതോമസും മംമ്ത മോഹൻദാസും പ്രധാനവേഷത്തിൽ എത്തിയ ഫോറൻസിക് ബോളിവുഡിലേക്ക്. നവാഗതരായ അഖിൽ പോളും അനസ് ഖാനും സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്. നായക കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നിലവിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. മറ്റ് താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് വ്യക്തമല്ല. റേബ ജോൺ, രൺജി പണിക്കർ, പ്രതാപ് പോത്തൻ, സൈജു കുറുപ്പ് എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിച്ചത്. പോലീസ് കമ്മീഷ്ണർ ഋതിക സേവ്യർ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്.