
കുഞ്ഞുങ്ങളെ, ഭൂ
തഗണങ്ങളായ്
എന്നെ വലം വയ്‌ക്കുക
ആജ്ഞകൾ കാത്തുനിൽക്കുന്ന ആകാംക്ഷ,
തെല്ലും മുഖത്തുണ്ടാകരുതും.
വിശക്കുന്ന വയറും ഉറക്കം തഴു-
കുന്ന നയനങ്ങളും തിരിച്ചു തരിക!
കുഞ്ഞ് വിരൽ പിടിച്ച് മണ്ണിൽ
ആദ്യാക്ഷരം കുറിച്ചപ്പോൾ,
പിടഞ്ഞ് കരഞ്ഞത് പ്രാരാബ്‌ധ-
ങ്ങളിലേക്കുള്ള ചാരുതയായിരുന്നു.
നാളകളെ ദീർഘദർശനം ചെയ്യുന്ന-
ണുക്കളെ, നിങ്ങളിൽ ലയിപ്പിച്ച,
മഹാജ്യോതി, ആരെയും കൊതിപ്പിക്കും.
പൂക്കളായ്, പൂമ്പാറ്റകളായ് തേൻകു-
രുവികളെ മാടി വിളിക്കുന്ന സൗന്ദര്യമേ,
നിന്റെ രൂപമാറ്റമാണല്ലോ കുഞ്ഞുങ്ങൾ!
ഏതിനോടും പേടിയില്ലാത്തിഷ്ടം
നിഷ്‌കളങ്കമായ കുഞ്ഞിനെ,
വധിക്കുംവരെ നിന്നെ മനുഷ്യനാക്കും!