nitya-menan

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് ജന ശ്രദ്ധ ആകർഷിച്ച നടിയാണ് നിത്യ മേനൻ. എട്ടാം വയസിൽ മങ്കി ഹു ടൂ മച്ച് എന്ന ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. തുടർന്ന് 2008ൽ ആകാശഗോപുരം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ ചുവടുറപ്പിച്ചത്. അതിനു ശേഷം തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരമായി നിത്യ മാറി.

തുടുത്ത മുഖവും ചുരുണ്ട മുടിയിഴകളും ആരെയും മോഹിപ്പിക്കുന്ന ചിരിയും നിത്യക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. കഥാപാത്രത്തിനു അനുയോജ്യമായ വസ്ത്രധാരണം പിന്തുടർന്ന നിത്യ സ്വകാര്യ ജീവിതത്തിലും സാധാരണ വേഷങ്ങൾ മാത്രം തിരഞ്ഞെടുത്തു. പക്ഷെ ഇന്ന് താരം അടിമുടി മാറി കഴിഞ്ഞു. അതീവ ഗ്ളാമറസായി താരം രംഗത്ത് വന്നുതുടങ്ങി.

ജെ ഡബിൾയൂ എഫ് എന്ന മാഗസിനു വേണ്ടിയുള്ള ഫോട്ടോ ഷൂടിലൂടെയാണ് നിത്യയുടെ പുതിയ രൂപം പുറത്ത് വന്നിരിക്കുന്നത്. താൻ ശരീര സൗന്ദര്യത്തിന് അമിത പ്രാധാന്യം നൽകാറില്ല എന്നാണ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ കഴിഞ്ഞയിടെ ഒരു പ്രൊഡ്യൂസർ നിത്യയെ ബുക്ക്‌ ചെയ്യാൻ എത്തി. പക്ഷെ തടിച്ച നടിയുടെ രൂപം കണ്ട് പ്രൊഡ്യൂസർ സ്ഥലം കാലിയാക്കി. ഇത് മനസിലാക്കിയ നടി തന്റെ മേനിയഴക് നില നിർത്താനുള്ള വ്യായമത്തിലേക്ക് കടന്നു. ശരീരസൗന്ദര്യം തിരിച്ചുപിടിച്ചതോടെ ആ പ്രൊഡ്യൂസർ നിത്യയെ അന്വേഷിച്ചു വീണ്ടും വന്നു എന്നാണ് പുതിയ വാർത്തകൾ.

അടുത്തതായി നിത്യ അഭിനയിക്കുന്നത് സ്വവർഗരതിയെ ആസ്പദമാക്കിയുള്ള ഒരു സിനിമയിലാണ്. ഇതിനായിട്ടാവാം മേനിയഴക് കൂട്ടിയത്. വസ്ത്രധാരണത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിവാഹത്തിന് താൻ വലിയ പ്രാധാന്യം ഒന്നും നൽകിയിട്ടില്ല എന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതെസമയം കന്നഡ നടൻ കിച സുദീപ്പുമായി നിത്യ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. നിത്യയെ സ്വന്തമാക്കാൻ കിച്ച സുദീപ് വിവാഹ ബന്ധം വരെ വേർപെടുത്തി എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. എന്നാൽ നിത്യ ഇതിനെ കുറിച്ച് പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. എന്ത് തന്നെയായാലും തന്റെ ക്യൂട്ട് വസ്ത്രധാരണ രീതിയിലേക്ക് നിത്യ മാറി കഴിഞ്ഞു. നടിയുടെ ഇനിയുള്ള വേഷങ്ങളും സിനിമകളും എന്തൊക്കെ രീതിയിൽ ആകുമെന്ന് കാത്തിരുന്നു തന്നെ കാണണം.