loneliest-home

ഒറ്റപ്പെട്ട ഒരു ദ്വീപില്‍ നില്‍ക്കുന്ന മനോഹരമായൊരു കുഞ്ഞുവീട്. കഥകളില്‍ മാത്രം കേട്ട് പരിചയമുളള സ്ഥലമാണെന്ന് തോന്നും ഈ സുന്ദരമായ വീട്. ഐസ്ലന്റിലെ എല്ലിടെയ് ദ്വീപിലാണ് ഈ വീടുളളത്. അറ്റ്‌ലാന്റിക് കടലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഈ ദ്വീപില്‍ ഈയൊരു വീട് മാത്രമേ ഉള്ളൂ എന്നതാണ് അത്ഭുതം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീടെന്ന പദവിയും ഈ വീടിനാണ്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മുന്‍പ് ഈ ദ്വീപില്‍ അഞ്ചു കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. 1930ഓടെ അവസാനകുടുംബവും ഈ ദ്വീപ് വിട്ടു പോയി. എന്നാല്‍ ഇന്ന് ദ്വീപും ഇവിടുത്തെ ഈ ദുരൂഹമായ വീടും ആരുടെ കൈവശം ആണെന്നത് സംബന്ധിച്ച് പല വാദങ്ങളും നിലവിലുണ്ട്.

loneliest-home

ഒരു വേട്ട സംഘത്തിന്റെ ഇടക്കാലതാവളം ആണ് ഈ വീടെന്നും പറയപ്പെടുന്നുണ്ട്. ഈ വീട് ഒറിജിനല്‍ അല്ലെന്നും വെറും ഫോട്ടോഷോപ്പ് ആണെന്നും പറയുന്നവരുമുണ്ട്. കടലിനു നടുവിലെ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ഇങ്ങനെ ഒരു വീട് ഉണ്ടാവില്ല എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും ഐസ് ലാന്‍ഡ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു അഭിപ്രായവും പുറത്തുവിട്ടിട്ടില്ല. കടല്‍ പക്ഷികളുടെ സങ്കേതമാണ് ഇന്ന് ഈ ദ്വീപ് അതുകൊണ്ടു തന്നെ സര്‍ക്കാര്‍ അതീവ സുരക്ഷയുളള ജെവമേഖലയായി വീടും ദ്വീപും പ്രഖ്യാപിച്ചിരിക്കുകയാണ്.