binoy-kodiyeri

മുംബയ്: ബീഹാർ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബയ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 678 പേജുള്ള കുറ്റപത്രം അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഒന്നര വർഷം മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്.

പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുവതിക്ക് ടിക്കറ്റും വിസയും അയച്ചുകൊടുത്തതിന്റെ തെളിവും മുംബയിൽ ഫ്ളാറ്റ് എടുത്തുകൊടുത്തതിന് ഉടമകളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.കോടതിയിൽ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.

കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ പരിശോധനാഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.