rohit

മുംബയ് : ഫിറ്റ്നസ് ടെസ്റ്റ് പാസായ രോഹിത് ശർമ്മ ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി യാത്ര തിരിച്ചു. അവി‌ടെയെത്തി രണ്ടാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം അവസാന രണ്ടു ടെസ്റ്റുകളിലാണ് രോഹിതിന് കളിക്കാൻ കഴിയുക.നാളെ അഡ്‌ലെയ്ഡിലാണ്ആദ്യ ടെസ്റ്റിന് തുടക്കമാകുന്നത്. ഐ.പി.എല്ലിനിടെയാണ് രോഹിതിന് പരിക്കേറ്റത്. അതിനുശേഷവും ഐ.പി.എൽ ഫൈനലിൽ ഉൾപ്പെടെ കളിച്ച രോഹിത്തിനെ, ഓസീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് സെലക്ടർമാർ തഴഞ്ഞത് വിവാദമായിരുന്നു..ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് ശേഷമാണ് ടെസ്റ്റ് ടീമിലെടുത്തത്.