
ദുബായ് : ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഒരു പടി ഉയർന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തി.ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്താണ് ഒന്നാം റാങ്കിൽ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലാൻഡ് താരം കേൻ വില്യംസണിനെ മൂന്നാമനാക്കിയതാണ് കൊഹ്‌ലി രണ്ടാമതെത്തിയത്. മറ്റ് ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാര ഏഴാം റാങ്കിലും അജിങ്ക്യ രഹാനെ പത്താം റാങ്കിലുമാണ്.ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ എട്ടാമതും രവി ചന്ദ്രൻ അശ്വിൻ പത്താമതുമാണ്. ആൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ മൂന്നാമതും അശ്വിൻ ആറാമതുമാണ്.