
കിർഗിസ്ഥാൻ: മുൻ സോവിയറ്റ് റിപ്പബ്ലിക്കായ കിർഗിസ്ഥാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം. വനിതകൾ അടക്കം 18 പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. നിലവിൽ മൂന്ന് ദശലക്ഷം പേർ വോട്ട് ചെയ്യാൻ യോഗ്യത നേടി. വിദേശത്തെ 45 എണ്ണം അടക്കം 2475 പോളിങ് സ്റ്റേഷനുകളിൽ വോട്ടുകൾ രേഖപ്പെടുത്താം. ജനുവരി ഒൻപതിന് പ്രചാരണം അവസാനിക്കും. 10ന് വെട്ടെടുപ്പ് നടക്കും. ഒക്ടോബറിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് 12ലധികം പ്രതിപക്ഷ പാർട്ടികളും ജനങ്ങളും തെരുവിലറങ്ങി പ്രതിഷേധിക്കുകയും പാർലമെന്റും പ്രസിഡന്റ് ഓഫീസും സർക്കാർ ഓഫീസുകലും പ്രക്ഷോഭകർ കൈയടക്കിയിരുന്നു. ഇതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ അധികൃതർ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് സൂറോൺബായ് ജീബെകോ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നത്.