
നടി ശാലു മേനോന്റെ ഫേസ്ബുക്ക് ചിത്രത്തിന് താഴെ കുറിക്കപ്പെട്ട ജാതീയ അധിക്ഷേപ കമന്റ് വിവാദമാകുന്നു. ചിത്രത്തിൽ ശാലു മേനോൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറത്തെയാണ് ജാതീയമായ അധിക്ഷേപത്തിന് കാരണമാക്കിയിരിക്കുന്നത്. ' പുലയന്‍മാരുടെ നീല വസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ല കഷ്ടം ’ എന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റ്.

സംഭവം ചർച്ചയായതോടെ കമന്റിട്ടയാൾ തന്നെ അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ജാതീയ അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സീരിയലുകളിലും നൃത്ത രംഗത്തും സജീവമാണ് ശാലു മേനോൻ.