
നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഫോട്ടോഗ്രാഫര്‍ വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള ഇനിയയുടെ മേക്കോവര്‍ ലഘുവീഡിയോ രൂപത്തിലും വിഷ്ണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഇനിയ.
തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഇനിയ മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്. 2011ല്‍ റിലീസ് ചെയ്ത വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം ഇനിയ നേടിയത്. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കമാണ് ഇനിയയുടേതായി മലയാളത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. തമിഴ്, കന്നഡ ഭാഷയിലടക്കം നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്. തമിഴിലും മലയാളത്തിലുമായി ടെലിവിഷന്‍ ഷോകളിലും സജീവമാണ് ഇപ്പോള്‍ ഇനിയ.