contact

തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോണ്ടാക്‌ടിന്റെ 13-ാമത് ഷോർട്ട്ഫിലിം ഫെസ്‌റ്റിവൽ-2020ലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് ഫിലിം, ഷോർട്ട് ഫീച്ചർ, മിനി ഫിലിം, ഡോക്യുമെന്ററി, കാമ്പസ് ഫിലിം, മ്യൂസിക്കൽ ആൽബം, മൊബൈൽ സിനിമ, പരസ്യചിത്രം, ആനിമേഷൻ ചിത്രം എന്നിവ അയയ്ക്കാം.

ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്കും സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നടൻ, നടി, ബാലതാരങ്ങൾ എന്നിവർക്കും പുരസ്‌കാരം നൽകും. എൻട്രികൾ ഡിസംബർ 25നകം ലഭിക്കണം. അപേക്ഷാഫോം സൗജന്യമായി ലഭിക്കാൻ tvcontact96@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ/വാട്‌സ്ആപ്പ് : 93493 92259