amith-sha-

ചണ്ഡിഗഢ്: പഞ്ചാബിൽ സാമുദായിക സംഘർഷങ്ങളുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. കർഷക പ്രക്ഷോഭങ്ങൾ കെെകാര്യം ചെയ്യുന്നതിൽ ബി.ജെ.പിക്ക് വീഴ്ചപറ്റിയെന്നും ദേശീയ ഐക്യം തകർക്കാനായി ബി.ജെ.പി ശ്രമം നടത്തുന്നുവെന്നും സുഖ്ബീർ സിംഗ് ആരോപിച്ചു.

"ബി.ജെ.പി യഥാർത്ഥത്തിൽ രാജ്യത്തെ തട്ടിക്കൂട്ട് സംഘമാണ്. ഇത് ദേശീയ ഐക്യത്തെ തകർത്തു. ലജ്ജയില്ലാതെ മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്നു. ഇപ്പോൾ പഞ്ചാബിലെ ഹിന്ദുക്കളെ സിഖ്‌ക്കാർക്കെതിരെ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് കൃഷിക്കാർക്കെതിരെ. അവർ ദേശ സ്നേഹികളായ പഞ്ചാബികളെ സാമൂദായിക സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ്." സുഖ്ബീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു.

BJP is the real #TukdeTukdeGang in the country. It has smashed national unity to pieces,shamelessly inciting Hindus against Muslims & now desperate setting peace loving Punjabi Hindus against their Sikh brethren esp #farmers. They're pushing patriotic Punjab into communal flames. pic.twitter.com/7adwVmoDgj

— Sukhbir Singh Badal (@officeofssbadal) December 15, 2020


എൻ.ഡി.എയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിൽ പ്രതിഷേധിച്ചാണ് മുന്നണി വിട്ടത്. പിന്നാലെ ഹർസിമ്രത് കൗർ ബാദൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.