new-jersey-gym

ന്യൂ ജേഴ്‌സി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജിമ്മിന് ഒരു മില്യണ്‍ ഡോളറിലധികം പിഴയിട്ട് ഭരണകൂടം. ന്യൂ ജേഴ്‌സിയിലെ ബെല്‍മാവറില്‍ ആറ്റിലിസ് ജിം നടത്തുന്ന ഇയാന്‍ സ്മിത്തിൽ നിന്നാണ് ഇത്രയും വലിയ പിഴ ഈടാക്കുന്നത്. എങ്കിലും ജിം അടയ്ക്കാൻ ഇയാൻ കൂട്ടാക്കിയില്ല.

മാസ്‌ക് ധരിക്കുന്നത് നടപ്പിലാക്കുന്നത് നിയമപരമല്ലെന്ന് ഇയാൻ വിശ്വസിക്കുന്നു. ജിമ്മിനുള്ളിൽ മാസ്‌കുകള്‍ ഉപയോഗിക്കുന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇയാൻ വാദിക്കുന്നു. ജിമ്മിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം നിരവധി പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും, ഇയാൻ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തതിനെക്കുറിച്ചും അതിലൂടെ ചെറുകിട ബിസിനസുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. 1.2 മില്യണ്‍ ഡോളര്‍ (913,242 ഡോളര്‍) പിഴയടച്ചിട്ടും ജിമ്മില്‍ മാസ്‌ക് ധരിക്കാന്‍ ആളുകളെ ഒരിക്കലും നിര്‍ബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.