cm-raveendran-

കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എൻഫോഴ്‌മെന്റ് ഡയറ‌ക്‌ടറേറ്റ് നോട്ടീസ് അയക്കുന്നത് തടയാൻ പുതിയ നീക്കവുമായി സി.എം.രവീന്ദ്രൻ. ഇഡിയുടെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഹെെക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യുന്ന വേളയിൽ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.


ഇഡി തുടർച്ചയായി നോട്ടീസ് അയച്ചു ബുദ്ധിമുട്ടിക്കുന്നു. ഏത് കേസിലാണ് ചോദ്യംചെയ്യലെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഒരു കേസിലും താൻ പ്രതിയല്ലെന്നും രവീന്ദ്രൻ പറയുന്നു. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന്റെ പുതിയ നീക്കം.