
ഇന്ത്യ - ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ അഡ്ലെയ്ഡിൽ ആരംഭിക്കും.
നാല് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ നാളെ തുടങ്ങുന്ന ഒന്നാം ടെസ്റ്റ് ഡേ-നൈറ്രാണ്.
ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് മത്സരം. പിങ്ക് ബാളാണ് ഉപയോഗിക്കുന്നത്.
ആദ്യമായാണ് ഇന്ത്യയും ആസ്ട്രേലിയയും പിങ്ക് ബാൾ ടെസ്റ്ര് കളിക്കുന്നത്
ഇന്ത്യയുടെ രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണിത്. 2019ൽ ഈഡനിൽ ബംഗ്ലാദേശിനെതിരായായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബാൾ ടെസ്റ്റ്.
2015ൽ അഡ്ലെയ്ഡ് തന്നെയാണ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്ര് ടെസ്റ്രിന് വേദിയായത്. ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത്. മൂന്നാം ദിനം ആസ്ട്രേലിയ മൂന്ന് വിക്കറ്രിന് ജയിച്ചു.
കുക്കാബുറയാണ് ഔദ്യോഗികമായി പിങ്ക് ബാളുകൾ ഉണ്ടാക്കുന്നത്. കറുത്ത സീമാണ് പിങ്ക് ബാളിന്.