
പോളിംഗ് ശതമാനക്കുതിപ്പിന്റെ ആവേശത്തിൽ വിജയത്തിന്റെയും മുന്നേറ്റത്തിന്റെയും കണക്കുകൾ കൂട്ടിക്കിഴിച്ചവർക്കു മുന്നിൽ സമയസൂചിയുടെ സമ്മർദ്ദം. തദ്ദേശഘടികാരത്തിൽ ഇന്നു തെളിയുന്നത് ആരുടെ ശുഭസമയം? രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെണ്ണലിൽ പൂർണഫലം ഉച്ചയോടെ.
ഫലം അറിയാൻ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പൊതുജനങ്ങൾക്ക് https://prdlive.kerala.gov.in/news/116194, http://trend.kerala.gov.in എന്നീ വെബ് സൈറ്റുകൾ വഴി ഒൗദ്യോഗികമായി അറിയാനാകും. ഗൂഗിൾ ആപ്പ് സ്റ്റോറിൽ നിന്ന് പി.ആർ.ഡി.ലൈവ് ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തും ഫലം അപ്പപ്പോൾ അറിയാം.
തിരഞ്ഞെടുപ്പ് നടന്നത്
941 ഗ്രാമപഞ്ചായത്തുകളിലെ 15959 വാർഡുകൾ,
152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ,
14 ജില്ലാപഞ്ചായത്തുകളിലെ 331 വാർഡുകൾ,
87 മുനിസിപ്പാലിറ്റികളിലെ 3112 വാർഡുകൾ,
6 കോർപറേഷനുകളിലെ 413 വാർഡുകൾ.
ആകെ വാർഡുകൾ 21895
2015ലെ ഫലം
ആകെ 21849
ഇടതുമുന്നണി 10340
ഐക്യമുന്നണി 8847
ബിജെപി സഖ്യം 1244
മറ്റുള്ളവർ 1418
വോട്ടെണ്ണൽ
8ന് തുടങ്ങും.ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ
8.30മണിയോടെ തപാൽവോട്ടിന്റെ ട്രെൻഡ് അറിയാം
9 മണിയോടെ കൊവിഡ് സ്പെഷ്യൽ തപാൽ വോട്ടുകളുടെ ട്രെൻഡും അറിയാം
10 മണിയോടെ ആദ്യഫലസൂചകങ്ങൾ, സംസ്ഥാനത്തെ മൊത്തം ട്രെൻഡ് നില
11 മണിയോടെ ആദ്യഫലം പ്രഖ്യാപിക്കും.
12.30മണിയോടെ കൗണ്ടിംഗ് പൂർത്തിയാകും.