jim

ന്യൂ ജേഴ്‌സി: ജിമ്മിൽ മാസ്ക് ധരിക്കുന്നില്ലെന്ന് കാണിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പേരിൽ ജിം ഉടമയ്ക്ക് ഭരണകൂടം നൽകിയത് ഒരു മില്യൺ ഡോളറിലധികം പിഴ. ന്യൂ ജേഴ്സിയിലെ ബെൽമാവറിൽ ആറ്റിലിസ് ജിം നടത്തിയ ഇയാൻ സ്മിത്തിൽ നിന്നാണ് ഇത്രയും വലിയ പിഴ ഈടാക്കുന്നത്. എന്നാൽ ജിം അടയ്ക്കാൻ കൂട്ടാക്കുന്നില്ല.

മാസ്‌ക് ധരിക്കുന്നത് നടപ്പിലാക്കുന്നത് നിയമപരമല്ലെന്ന് ഇയാളുടെ വാദം. ജിമ്മിനുള്ളിൽ മാസ്‌കുകൾ ഉപയോഗിക്കുന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇയാൻ വാദിക്കുന്നു. ജിമ്മിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഇയാൻ ഗവർണർ ഫിൽ മർഫി പകർച്ചവ്യാധി കൈകാര്യം ചെയ്തതിനെക്കുറിച്ചും അതിലൂടെ ചെറുകിട ബിസിനസുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. 1.2 മില്യൺ ഡോളർ പിഴയടച്ചിട്ടും ജിമ്മിൽ മാസ്‌ക് ധരിക്കാൻ ആളുകളെ ഒരിക്കലും നിർബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.