woman

അഹമ്മദാബാദ്: ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന(wife-swapping) രീതി പിന്തുടർന്ന് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി 40കാരി. ഇത് ആവശ്യപ്പട്ട് ഭർത്താവ് തന്നെ മാനസികവും ശാരീകവുമായി പീഡിപ്പിക്കുന്നതായും യുവതി പറയുന്നു.

അഹമ്മദാബാദിലെ ധനികർ താമസിക്കുന്ന ഒരു സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയാണ് മഹിള വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. 2004ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് പതിനൊന്ന് വയസുള്ള ഒരു മകനുമുണ്ട്. മൂന്ന് വർഷം മുമ്പ് ഭർത്താവിന് മറ്റ് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുള്ളതായി യുവതി കണ്ടെത്തി.

ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വിവാഹേതരബന്ധങ്ങളെക്കുറിച്ച് വീട്ടിലറിഞ്ഞപ്പോൾ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ഭർത്താവ് വാക്ക് നൽകിയിരുന്നുവെന്നും എന്നാൽ ബന്ധങ്ങൾ വീണ്ടും തുടർന്നുവെന്നും യുവതി ആരോപിച്ചു.

ഭാര്യാ കെെമാറ്റത്തിനായി സുഹ‌ൃത്തുമൊത്ത് ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.