inapp-

തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ച എന്ന ലക്ഷ്യം മുൻനിർത്തി ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്‌ട്‌വെയർ രംഗത്തെ പ്രമുഖരായ ഇനാപ്പ് വിപുലമായപദ്ധതികൾ അവതരിപ്പിച്ചു ആഗോളതലത്തിലുള്ള വികസനവും വളർച്ചയുമാണ് ഇനാപ്പ് ലക്ഷ്യമിടുന്നത് .

വാണിജ്യ സേവന രംഗത്ത് വിജയം കൈവരിക്കാൻ 'കസ്റ്റമേഴ്‌സ് ഫസ്റ്റ് ' എന്ന കാഴ്ചപ്പാടിൽ നിന്നുള്ള പ്രവർത്തനങ്ങളാവും ഇനാപ്പ് സ്വീകരിക്കുക എന്ന് പുതിയതായി നിയമിതനായ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ്‌സൺ ജോൺസൺ പറഞ്ഞു . ഇനാപ്പിന്റെ ദീർഘകാല ഉപഭോക്താകളായിരുന്ന എംപൾസ് സോഫ്ട്‌വെയറിന്റെ സി.ഇ.ഒ ആയിരുന്നു ജയ്സൺ ജോൺസൺ.. ജെ ഡി എം ഗ്രൂപ്പി ന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു..


അതിവേഗം മാറുന്ന വ്യവസായ മേഖലയിൽ മുൻപന്തിയിൽ തുടരാൻ കാഴ്ച്ചപ്പാടിൽ പുനർവിചിന്തനം വേണമെന്നും നിരന്തരമായി പുതിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും വേണമെന്ന് ഇനാപ്പിന്റെ സി.ഇ.ഒ വിജയകുമാർ അഭിപ്രായപെട്ടു .