
മുംബയ്: പുരാതന ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിച്ച് മഹാരാഷ്‌ട്ര സർക്കാർ.തങ്ങൾ ഹിന്ദുത്ത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് ബി.ജെ.പി മനസിലാക്കണമെന്നും ഫണ്ട് പ്രഖ്യാപനം നടക്കുന്നതിനിടെ എൻ.സി.പിയും കോൺഗ്രസും പറഞ്ഞു.
പുരാതന സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുരാതന ക്ഷേത്രങ്ങളുടെ പുനഃസ്ഥാപനവും സംരക്ഷണവും ഏറ്റെടുക്കുമെന്ന്
താക്കറെ പറഞ്ഞു.പദ്ധതി ഘട്ടംഘട്ടമായി ഏറ്റെടുക്കുമെന്നും ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെടുമെന്നും താക്കറെ അറിയിച്ചു.
കൊവിഡ് വെെറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഗവർണർ ഭഗത് സിംഗ് കോശ്യാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മിൽ ഒക്ടോബറിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിന് പിന്നാലെ
ഉദ്ദവ് താക്കറെ മതേതരനായി എന്നാണ് ഭഗത് സിംഗ് കോശ്യാരി പരിഹസിച്ചിരുന്നത്. തനിക്ക് ആരുടെയും ഹിന്ദുത്ത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ ഇതിന് മ റുപടി പറഞ്ഞിരുന്നു.